അമ്പലപ്പുഴ: നാട്ടിലെത്തി നിരീക്ഷണത്തിൽ കഴിയുന്ന ദിവസങ്ങളിലെ പ്രവാസികളുടെ ചെലവുകൾ സംസ്ഥാന സർക്കാർ വഹിക്കണമെന്ന് ഗൾഫ് റിട്ടേൺസ് ആന്റ് പ്രവാസി മലയാളി അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്ക് കാതലായ പങ്കു വഹിച്ചവരാണ് പ്രവാസികൾ.ഈ പരിഗണന കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നൽകണം. വർദ്ധിച്ച യാത്രാ നിരക്കുകൾ ലഘൂകരിക്കാനും മടക്കയാത്രക്കായി പ്രത്യേക പാക്കേജ് അനുവദിക്കാനും സർക്കാർ തയ്യാറാകണമെന്നും സംസ്ഥാന ജനറൽ സെക്രട്ടറി വി.ഉത്തമൻ അമ്പലപ്പുഴ, സംസ്ഥാന ട്രഷൻ കരുമാടി മോഹനൻ എന്നിവർ ആവശ്യപ്പെട്ടു.