ഹരിപ്പാട്: കേരള ട്രഡീഷണൽ ആർട്ടിസാൻസ് കോൺഗ്രസ് (ഐ. എൻ. ടി. യു. സി ) സംസ്ഥാനത്തിലുടനീളം ആഹ്വാനം ചെയ്ത തെരുവോര ധർണയുടെ ഭാഗമായി ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഹരിപ്പാട് സിവിൽ സ്റ്റേഷനു മുന്നിൽ ധർണ നടത്തി. ലോക്ക് ഡൌൺ കാലത്ത് സാമ്പത്തിക ക്ലേശംമൂലം ആത്മഹത്യചെയ ബി. എം. ഗോവിന്ദൻ ആചാരിയുടെ കുടുംബത്തിന് അടിയന്തിര സഹായം അനുവദിക്കുക, ഇരുമ്പ്, മരം, ഓട്, ശില, സ്വർണം എന്നീ മേഖലകളിലെ പരമ്പരാഗത തൊഴിലാളികൾക്ക് ധനസഹായം അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. ഡി.സി.സി പ്രസിഡന്റ്‌ എം. ലിജു ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ.വി. മുരളീധരൻ അദ്ധ്യക്ഷനായി. യുവജന വിഭാഗം ജില്ലാ സെക്രട്ടറി നിധിൻ സോമൻ, ട്രഷറർ ഗോപൻ ഇല്ലത്തുചിറ, നിയോജക മണ്ഡലം എക്സിക്യൂട്ടി​വ് അംഗങ്ങളായ ബിനു കാർത്തികപ്പള്ളി, പ്രസന്നകുമാരി എന്നിവർ പങ്കെടുത്തു.