ഹരിപ്പാട്: ഓട്ടോ തൊഴിലാളികളെയും നിബന്ധനകളോടെ ജോലിചെയ്യാനനുവദിക്കണമെന്നാവശ്യപ്പെട്ട് കാർത്തികപ്പള്ളി മേഖലയിലെ വിവിധ പഞ്ചായത്തുകളിൽ ബി. എം. എസ് പ്രതിഷേധ യോഗങ്ങൾ നടത്തി. ലോക് ഡൗൺ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടന്ന യോഗങ്ങളിൽ ജില്ലാ വൈസ് പ്രസിഡന്റ് സി. ഗോപകുമാർ,മേഖലാ പ്രസിഡന്റ് എസ്. സന്തോഷ്,സെക്രട്ടറി ഡി. അനിൽകുമാർ,ട്രഷറർ പി. ദിനുമോൻ മറ്റു മേഖലാ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.