ഹരിപ്പാട് : പി. എസ്. സി യുടെ ഗ്രേസ് മാർക്ക്‌ പട്ടികയിൽ നിന്ന് നെറ്റ്ബാൾ മാത്രം ഒഴിവാക്കിയതിൽ ജില്ലാ നെറ്റ്ബോൾ അസോസിയേഷൻ പ്രതിഷേധിച്ചു. ഇത് പല കായിക താരങ്ങളുടെയും ഭാവിയെ ബാധിക്കുമെന്ന് ജില്ലാ സെക്രട്ടറി എസ്. കെ ജയകുമാർ പറഞ്ഞു. ഉത്തരവ് പുന പരിശോധന നടത്തുന്നതിനു കായിക മന്ത്രിക്ക് നിവേദനം നൽകുവാൻ തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ്‌ സുനിൽ കൊപ്പാറെത്ത്, രഞ്ചു സഖറിയാ, സന്തോഷ്‌ കൊച്ചുപറമ്പിൽ എന്നിവർ യോഗത്തിൽ പങ്കെടുത്തു