ഹരിപ്പാട്‌: യൂത്ത് കോൺഗ്രസിൻ്റെ നേത്യത്വത്തിൽ പച്ചക്കറിവിത്തും തൈകളും വിതരണം ചെയ്തു. കരുവറ്റായിൽ 150 വീടുകൾക്കാണ് പച്ചക്കറിതൈകളും വിത്തുകളും വിതരണം ചെയ്തത്. യൂത്ത് കോൺഗ്രസ് സംസ്ഥാന ജന.സെക്രട്ടറി ബിനു ചുള്ളിയിൽ വിതരണോദ്ഘാടനം നിർവഹിച്ചു.നിയോജക മണ്ഡലം പ്രസിഡന്റ് കെ.എസ് ഹരികൃഷ്ണൻ ,ബിബിൻ ബാബു, നാഥൻ, ഷോബിൾ, ബിട്ടു തോമസ്, സിന്ധു, ഗോപി ,ലേഖ തുടങ്ങിയവർ നേത്യത്വം നൽകി