മാവേലിക്കര: എസ്.എൻ.ഡി.പി യോഗം ടി.കെ.മാധവ സ്മാരക മാവേലിക്കര യൂണിയലെ 1228-ാം നമ്പർ ചെറുകുന്നം ശാഖയോഗത്തിലെ പ്രതിഷ്ഠാ വാർഷികദിനാചരണം അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ അഡ്വ. സിനിൽ മുണ്ടപ്പള്ളി ഉദ്ഘാടനം ചെയ്തു.
ആഘോഷങ്ങൾ ഒഴിവാക്കി വൈദിക ചടങ്ങുകൾ മാത്രമാണ് നടന്നത്. ശാഖ പ്രസിഡൻ്റ് മുരളി അഷ്ടമി അധ്യക്ഷത വഹിച്ചു. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ജോയിന്റ് കൺവീനർമാരായ രാജൻ ഡ്രീംസ്, ഗോപൻ ആഞ്ഞിലിപ്ര, കമ്മിറ്റി അംഗം സതീഷ് പള്ളിക്കൽ, ശാഖ സെക്രട്ടറി ഗോപാലൻ തെങ്ങുവിളയിൽ, വൈസ് പ്രസിഡൻ്റ് വിശ്വനാഥൻ ഉദയം എന്നിവർ നേതൃത്വം നൽകി.