ആലപ്പുഴ:കൊവിഡ് പശ്ചാത്തലത്തിൽ ദുർബല വിഭാഗങ്ങൾക്ക് നൽകുന്ന ആനുകൂല്യം ട്രാൻസ്‌ജെൻഡർമാർക്ക് കൂടി അനുവദിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അംഗം പി. മോഹനദാസ് ചീഫ് സെക്രട്ടറി, റവന്യൂ സെക്രട്ടറി, ആലപ്പുഴ ജില്ലാ കളക്ടർ എന്നിവർക്ക് നിർദ്ദേശം നൽകി. വിവിധ വിഭാഗങ്ങളിലുള്ളവർക്ക് ക്ഷേമ പദ്ധതികൾ പ്രഖ്യാപിച്ചിട്ടും ട്രാൻസ്‌ജെൻഡർമാരെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പരിഗണിച്ചില്ലെന്ന് ടി.പി. മോഹനൻ നൽകിയപരാതിയിൽ ചൂണ്ടിക്കാട്ടി.