കായംകുളം: ലോക്ക്ഡൗൺ കാലയളവിൽ മീറ്റർ റീഡിംഗ് തടസപ്പെട്ടതിനെ തുടർന്ന് ദിവസങ്ങൾ വൈകി നടത്തുന്ന മീറ്റർ റീഡിംഗിലൂടെ വീടുകളിൽ സാധാരണയുള്ളതിനേക്കാൾ വളരെ ഉയർന്ന തുകയുടെ വൈദൃുതി​ ബിൽ ലഭിക്കുന്നത് അശാസ്ത്രീയമായ സ്‌ളാബ് നിർണയം കൊണ്ടാണെന്നും എത്രയും പെട്ടെന്ന് സർക്കാരും കെഎസ്ഇബിയും തിരുത്തൽ നടപടി സ്വീകരിക്കണമെന്നും ആവശൃപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചേപ്പാട് കെ.എസ്.ഇ.ബി ഓഫീസിന് മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. പ്രതിഷേധ സമരം യൂത്ത് കോൺഗ്രസ് ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ ശംഭുപ്രസാദ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് കായംകുളം ബ്ലോക്ക് ഭാരവാഹി ഗോകുൽ ചെട്ടികുളങ്ങര അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.യു ജില്ലാ ജനറൽ സെക്രട്ടറി വിശാഖ് പത്തിയൂർ, യൂത്ത് കോൺഗ്രസ് നേതാക്കളായ കിരൺ പത്തിയൂർ, ആദർശ് മഠത്തിൽ, ബിന്റോ കോശി, ഹരിഗോവിന്ദ് എന്നിവർ നേതൃത്വം നൽകി.