tv-r

അരൂർ: കഴിഞ്ഞ ദിവസം മഴയ്ക്കൊപ്പമുണ്ടായ ശക്തമായ കാറ്റിൽ അരൂരിൽ വ്യാപക നാശനഷ്ടം. വിവിധയിടങ്ങളിലായി പത്ത് വീടുകൾ മരം വീണ് ഭാഗികമായി തകർന്നു. അരൂർ ഇലക്ട്രിക് സെക്‌ഷന് കീഴിൽ പത്തോളം വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞു വീണു.അരൂർ പഞ്ചായത്ത് നാലാം വാർഡ് കണ്ടത്തിച്ചിറ എൻ.വേണുഗോപാലിന്റെ വീടിന് മുകളിൽ മരം വീണ് മേൽക്കൂര തകർന്നു. നാലാം വാർഡിൽ മൂലേ കൂമ്പേൽ രാജേഷിന്റെ വീടിന് മുകളിൽ 11 കെ.വി.ലൈനിന്റെ വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു വീണ് മേൽക്കൂര പൂർണ്ണമായി തകർന്നു. വീട്ടുകാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അരൂർ കരീത്തറ ജോസഫിന്റെ വീടിന് മുകളിൽ രണ്ട് മരങ്ങൾ കടപുഴകി വീണു വീടിന്റെ ഒരു ഭാഗം തകർന്നു. സംഭവസമയം വീട്ടിൽ ആരും ഇല്ലാതിരുന്നതിനാൽ അപകടം ഒഴിവായി.