tv-r

തുറവൂർ: തുറവൂർ കിഴക്കേക്കര സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അംഗങ്ങൾക്ക് മാസ്ക്, സാനിറ്റൈസർ എന്നിവ വിതരണം ചെയ്തു.ഷാനിമോൾ ഉസ്മാൻ എം.എൽ.എ. വിതരണോ ദ്ഘാടനം നിർവ്വഹിച്ചു. ലോക്ക് ഡൗൺ മൂലം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സഹായിക്കാൻ പലിശരഹിത സ്വർണപണയ വായ്പ പദ്ധതി ആരംഭിച്ചതായി ബാങ്ക് പ്രസിഡന്റ് ആർ. മോഹനൻപിള്ള, സെക്രട്ടറി ഗീതാദേവി എന്നിവർ അറിയിച്ചു.