redcross

ആലപ്പുഴ: റെഡ്ക്രോസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വികലാംഗർക്ക് ദുരിതാശ്വാസ സഹായ സാമഗ്രികൾ വിതരണം ചെയ്തു. കിടക്കകളുടെ വിതരണം റെഡ് ക്രോസ് സൊസൈറ്റി ജില്ലാ കമ്മിറ്റി ഓഫിസിൽ അഡ്വ.എ.എം.ആരിഫ് എം.പി നിർവഹിച്ചു. ജില്ലാ ചെയർമാൻ പി.ആർ.നാഗ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.കെ.എം ഇക്ബാൽ, എക്സിക്യൂട്ടിവ് അംഗങ്ങളായ മുഹമ്മദ് റാഫി, അനീഷ് ബഷീർ, ഹരീഷ് നാഗ്, ബോബൻ തോമസ്, അഡ്വ ഇ റഫീഖ്, മെമ്പർമാരായ മനാഫ് ഷെരീഫ്, മുഹമ്മദ് സാലി, സിദ്ധിഖ്, ഷാജി കോയാപറമ്പൻ എന്നിവർ പങ്കെടുത്തു.