ആലപ്പുഴ: ലോക്ക് ഡൗൺ കാലയളവിൽ വെെദ്യുതി യൂണിറ്റ് ചാർജ് പരമാവധി അഞ്ച്
രൂപയാക്കുക, അടഞ്ഞുകിടന്ന കടകളുടെ വെെദ്യുതി ചാർജ് ഒഴിവാക്കുക എന്നീ ആവശൃങ്ങൾ ഉന്നയിച്ച് വൈദ്യുതി ഭവന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ധർണ നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി കോശി എം. കോശി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടിജിൻ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വെെസ് പ്രസിഡന്റ്
എ.എെ.മുഹമ്മദ് അസ്ലം, എസ്.സുബാഹു, സരുൺ റോയി, സജിൽ ഷെരീഫ്, എ.എം.ഹസൻ, ജസ്റ്റിന്‍ മാളിയേക്കൽ എന്നിവർ പങ്കെടുത്തു.