തുറവൂർ: കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കുത്തിയതോട് പഞ്ചായത്തിലെ മുഴുവൻ വീടുകളിലും സാനിറ്റൈസർ, മാസ്ക് എന്നിവയുടെ വിതരണം തുടങ്ങി. തുറവുർ താലൂക്കാശുപത്രി മെഡിക്കൽ ഓഫീസർ ഡോ.ആർ.റൂബി വിതരണോദ്ഘാടനം നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് പ്രേമ രാജപ്പൻ അദ്ധ്യക്ഷയായി. വൈസ് പ്രസിഡൻറ് മേരി ജോസി, ആരോഗ്യ-- വിദ്യാഭ്യാസ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർമാൻ കെ.കെ.സജീവൻ, പഞ്ചായത്ത് സെക്രട്ടറി പി.എസ്. വിപിനചന്ദ്രൻ ,വികസന കാര്യ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർമാൻ കെ.ധനേഷ് കുമാർ, ഗീതാ ഷാജി എന്നിവർ സംസാരിച്ചു.