ഹരിപ്പാട് : എസ്.എൻ.ഡി.പി യോഗം ചേപ്പാട് യൂണിയൻ കോവിഡ്-19 രണ്ടാംഘട്ട ധനസഹായം വിതരണം ചെയ്തു. യൂണിയനിലെ 52 ശാഖാ യോഗങ്ങളിലെ കിടപ്പുരോഗികൾ, അവയവമാറ്റ ശസ്ത്രക്രിയ നടത്തിയവർ, മറ്റു ഗുരുതരമായ രോഗബാധിതർ തുടങ്ങിയവർക്കാണ് ധനസഹായം നൽകുന്നത്. വിതരണോദ്ഘാടനം യൂണിയൻ പ്രസിഡൻറ് എസ് .സലികുമാർ നിർവ്വഹിച്ചു. സെക്രട്ടറി എൻ.അശോകൻ, ഡയറക്ടർ ബോർഡ് അംഗങ്ങളായ എം.കെ.ശ്രീനിവാസൻ, ധർമരാജൻ, യൂണിയൻ കൗൺസിലർ തൃക്കുന്നപ്പുഴ പ്രസന്നൻ, എസ്.ജയറാം, പി.എൻ.അനിൽകുമാർ, വി.രഘുനാഥ്, ബിജുകുമാർ പത്തിയൂർ, യൂത്ത് മൂവ്മെന്റ് സെക്രട്ടറി ജിതിൻ ചന്ദ്രൻ, സൈബർസേന കൺവീനർ ദിനിൽ.ഡി. താഴയശേരിൽ ,ചിങ്ങോലി 2585 ശാഖ യോഗം പ്രിസിഡന്റ് കാർത്തികേയൻ, സെക്രട്ടറി രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.