ambala

അമ്പലപ്പുഴ: ദേവസ്വം പണം ക്ഷേത്ര കാര്യങ്ങൾക്ക് മാത്രമേ ചിലവാക്കാവൂ എന്ന നിയമം ലംഘിച്ചു 5 കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് നൽകുവാനുള്ള തിരുമാനംഗുരുവായൂർ ദേവസ്വം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വി .എച്ച്. പി ധർണ നടത്തി. ജില്ലാ പ്രസിഡൻ്റ് വി.കെ. സുരേഷ് ശാന്തി ധർണ ഉദ്ഘാടനം ചെയ്തു. സുരേഷ് കാവ്യ, ആർ.സോമനാഥനായ്ക്ക് , കെ.ആർ. ചിന്മയൻ, പൊന്നപ്പൻ, ബിജു, മധു, തുടങ്ങിയവർ സംസാരിച്ചു.