മാവേലിക്കര: റെഡ് ക്രോസ് മാവേലിക്കര താലൂക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ റെഡ്ക്രോസ് ദിനം ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി പതാക ഉയർത്തലും കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് മരുന്ന് വിതരണവും നടത്തി. ചെട്ടികുളങ്ങര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് ജീവൻ രക്ഷാ മരുന്നുകൾ കൈമാറി. ജില്ലാ വൈസ് ചെയർമാൻ വി.കെ.രാജേന്ദ്രൻ ദിനാചരണം ഉദ്ഘാടനം ചെയ്തു. താലൂക്ക് അഡ്മിനിസ്ട്രേറ്റർ അനിവർഗീസ്, സെക്രട്ടറി ഋഷികേശ് വിജയൻ, അജിത് കണ്ടിയൂർ, വേണു പഞ്ചവടി, അനിത വിജയൻ തുടങ്ങിയവർ നേതൃത്വം നൽകി.