ഹരിപ്പാട്: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹരിപ്പാട് നിയോജക മണ്ഡലത്തിലെ വിവിധ ഓഫീസുകൾ, പൊതുജനങ്ങൾ എന്നിവർക്കായി എത്തിച്ച മുഖാവരണം, സാനിറ്റൈസർ, സോപ്പ് എന്നിവയുടെ രണ്ടാം ഘട്ട വിതരണം ആരംഭിച്ചു. കാർത്തികപ്പള്ളി തഹസിൽദാർ ദിലീപ് കുമാറിന് നൽകി ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഹരിപ്പാട് ബ്ലോക്ക് പ്രസിഡൻ്റ് എം.ആർ.ഹരികുമാർ ഉദ്ഘാടനം ചെയ്തു. കാർത്തികപ്പള്ളി ബ്ലോക്ക് പ്രസിഡൻ്റ് വിനോദ് കുമാർ പാണ്ഡവത്ത്, ഹരിപ്പാട് നോർത്ത്, സൗത്ത് മണ്ഡലം പ്രസിഡൻ്റുമാരായ കെ.കെ.രാമകൃഷ്ണൻ, വൃന്ദ എസ്. കുമാർ, എം.എൽ.എ.യുടെ പ്രൈവറ്റ് സെക്രട്ടറി വേണുനായർ, എൻ.ജി.ഒ അസോസിയേഷൻ ഭാരവാഹികളായ കെ.കെ.ഹരീന്ദ്രനാഥ്, ശരത് കുമാർ എന്നിവർ നേതൃത്വം നൽകി.