ambala

അമ്പലപ്പുഴ: അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിനോടുള്ള പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്റെയും സി.പി.എമ്മിന്റെയും രാഷ്ട്രീയ പകപോക്കൽ അവസാനിപ്പിക്കണമെന്നും വാർഡിലെ റോഡുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാക്കണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി കഞ്ഞിപ്പാടം 140 നമ്പർ ബൂത്തു കമ്മറ്റി നടത്തുന്ന ധർണ 5 ദിവസം പിന്നിട്ടു. ഇതിന്റെ ഭാഗമായി എ. കെ .ജി ജംഗ്ഷനിൽ നടന്ന യോഗം എസ്. സി .മോർച്ച ജില്ലാ ഉപാദ്ധ്യക്ഷൻ സിബിലാൽ ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡൻ്റ് ശ്രീജിത്ത് കുമാർ, വാർഡ് മെമ്പർ സി. പ്രദീപ്,മണ്ഡലം കമ്മറ്റി അംഗം പി.സി - മധുസൂദനൻ , ഏരിയ വൈസ് പ്രസിഡൻ്റ് സി. സുമേഷ്, തുടങ്ങിയവർ സംസാരിച്ചു. ബൂത്ത് ജനറൽ സെക്രട്ടറി റ്റി.സി. രവീന്ദ്രൻ, രാധാകൃഷ്ണൻ, ഉദയകുമാർ ,അനിൽ, പുരുഷോത്തമൻ നായർ തുടങ്ങിയവർ പങ്കെടുത്തു.