മാവേലിക്കര: കാരാഴ്മ പടിഞ്ഞാറ് 1251ാം നമ്പർ ദേവിവിലാസം എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കരയോഗ അംഗങ്ങൾക്ക് സാമ്പത്തികസഹായം നൽകി. കരയോഗം പ്രസിഡന്റ് ആർ.കൃഷ്ണപിള്ള, സെക്രട്ടറി വി.കെ.രാജീവൻ, ഖജാൻജി സോമശേഖരൻനായർ എന്നിവർ നേതൃത്വം നൽകി.