bsb

ഹരിപ്പാട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഗ്രീൻസ് സൊസൈറ്റി 100688 രൂപ സംഭാവന ചെയ്തു. പ്രസിഡന്റ് മനു മോഹൻ സുദർശനയും സെക്രട്ടറി കെ.എം എൽദോയും ആലപ്പുഴയിൽ മന്ത്രി ജി സുധാകരന് തുക കൈമാറി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി വ്യത്യസ്ത മേഖലകളിൽ പ്രാവീണ്യം തെളിയിച്ച 28 മലയാളി യുവ എൻജി​നി​യർമാർ ചേർന്ന് നാടിന്റെ വികസന പ്രവർത്തനങ്ങളിൽ ഗവേഷണങ്ങളിലൂടെ പരിസ്ഥിതി സൗഹൃദ ബദൽ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചതാണ് ഗ്രീൻസ് സൊസൈറ്റി (ഗ്രീൻ റവലൂഷനറി എൻജി​നി​യേഴ്സ് സൊസൈറ്റി). സൊസൈറ്റിയുടെ രജിസ്ട്രേഷനും പ്രാരംഭ പ്രവർത്തനത്തിനും ആയി സമാഹരിച്ച തുകയാണ് സംഭാവന ചെയ്‌തത്‌.