ചാരുംമൂട്: കൊറോണ ദുരിത കാലത്തും എക്സൈസ് തീരുവ വർദ്ധിപ്പിച്ച് ഇന്ധനവിലയുടെ ഭാരം ജനങ്ങളിൽ അടിച്ചേല്പിക്കുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ എ.ഐ.വൈ.എഫ് പാലമേൽ മേഖല കമ്മിറ്റി നൂറനാട് പെട്രോൾ പമ്പിന് മുൻപിൽ നിൽപ് സമരം നടത്തി. സാമൂഹിക അകലം പാലിച്ചു കൊണ്ടായിരുന്നു സമരം. സമരത്തിന് അനന്തുശിവൻ, വിനോദ്, വിഷ്ണു, ബിബിൻ, വിപിൻ എന്നിവർ നേതൃത്വം നല്‍കി.