ചാരുംമൂട്: ലോക്ഡൗൺ കാലത്ത് അടഞ്ഞു കിടന്ന വ്യാപാരസ്ഥാപനങ്ങളിലെ വൈദ്യുതി ബിൽ ഒഴിവാക്കുക,വൈദ്യുതി നിരക്ക് സ്ലാബുകൾ പുന:ക്രമീകരിക്കുക, സർചാർജ് ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ചാരുംമൂട് കെ.എസ്.ഇ.ബി ഓഫീസിനു മുന്നിൽ യൂത്ത് കോൺഗ്രസ്സ് പ്രതിഷേധ സമരം നടത്തി. മാവേലിക്കര നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം ഡി.സി.സി ജനറൽ സെക്രട്ടറി മനോജ്.സി.ശേഖർ ഉദ്ഘാടനം ചെയ്തു. എസ്.ഷംജിത്ത് അദ്ധ്യക്ഷത വഹിച്ചു.
ഷൈജു.ജി.സാമുവൽ, റമീസ്, റിയാസ്‌പത്തിശ്ശേരിൽ, രാജേഷ് പനയ്ക്കൽ, ഹാഷിം,ഷാൻ തുടങ്ങിയവർ നേതൃത്വം നൽകി.