renju

കറ്റാനം : ഭർത്താവുമായി പിണങ്ങി ശരീരത്തിൽ മണ്ണെണ്ണയൊഴിച്ചു തീ കൊളുത്തിയ യുവതി മരിച്ചു. ഭരണിക്കാവ് നടുവിലെമുറി കറുകത്തറ വടക്കതിൽ രഞ്ജു (35) ആണ് മരിച്ചത്. ഭർത്താവുമായി പിണങ്ങി 2 മാസത്തിലേറെയായി ഭരണിക്കാവിലെ സ്വന്തം വീട്ടിലായിരുന്ന രഞ്ജു കഴിഞ്ഞ ദിവസം രാത്രി 9.45 ന് ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നുവെന്ന് ബന്ധുക്കൾ പൊലീസിനോടു പറഞ്ഞു. അമ്മ മാത്രമേ ഈ സമയം വീട്ടിലുണ്ടായിരുന്നുള്ളൂ. കുറത്തികാട് പൊലീസ് സംഭവസ്ഥലത്തെത്തി ആദ്യം കായംകുളം ഗവ.ആശുപത്രിയിലും തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്നലെയാണ് മരിച്ചത്.കൊടുമൺ പൊലീസ് സ്റ്റേഷനിലെ ഡ്രൈവറായ നൂറനാട് പുത്തൻ വിളയിൽ രതീഷിന്റെ ഭാര്യയാണ്. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് നാലു വർഷത്തിലേറെയായി .