ചാരുംമൂട് : ലോകമാതൃ ദിനത്തോടനുബന്ധിച്ച് എസ്.എൻ.ഡി. പി യോഗം ചാരുംമൂട് യൂണിയന്റെ നേതൃത്വത്തിൽ നാളെ മുതിർന്ന അമ്മമാരെ ആദരിക്കും. യൂണിയനിലെ വിവിധ ശാഖായോഗങ്ങളിൽ നടക്കുന്ന ചടങ്ങുകളിൽ യൂണിയൻ ചെയർമാൻ വി. ജയകുമാർ , വൈസ് ചെയർമാൻ ആർ രഞ്ജിത്, കൺവീനർ ബി സത്യപാൽ , അഭിലാഷ് വള്ളികുന്നം , ചന്ദ്രബോസ് , വന്ദന സുരേഷ് , സ്മിത , വി വിഷ്ണു , അനുരാജ് , ഷാൽ വിസ്മയ തുടങ്ങിയവർ പങ്കെടുക്കും .