മാവേലിക്കര: കോവിഡ് കാലത്ത് ദുരിതം അനുഭവിക്കുന്ന കേരളത്തിലെ പട്ടികജാതി കുടുംബങ്ങൾക്ക് ധനസഹായം നൽകണമെന്ന് ആവശ്യപ്പെട്ട് ദളിത് കോൺ​ഗ്രസ് മാവേലിക്കര ബ്ലോക്ക് കമ്മി​റ്റിയുടെ നേതൃത്വത്തിൽ മാവേലിക്കര ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിന് മുന്നിൽ ധർണ നടത്തി. മാവേലിക്കര ബ്ലോക്ക് പ്രസിഡന്റ് പി.രാമചന്ദ്രൻ അദ്ധ്യക്ഷനായി. മാവേലിക്കര നഗരസഭ കൗൺ​സിലർ എം.രമേശ്കുമാർ, തഴക്കര പഞ്ചായത്ത് അംഗം സൂര്യ വിജയകുമാർ, കപിൽ സുധാകർ, വി.കെ.ശ്രീകുമാർ, പ്രിൻസ് തുടങ്ങിയവർ സംസാരിച്ചു.