ചേർത്തല:എസ്.എൻ.ഡി.പി യോഗം കണിച്ചുകുളങ്ങര യൂണിയന്റെ ആഭിമുഖ്യത്തിൽ ഓട്ടോ തൊഴിലാളികൾക്കും മാദ്ധ്യമ പ്രവർത്തകർക്കും ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു.യൂണിയൻ വൈസ് പ്രസിഡന്റ് പി.കെ.ധനേശൻ പൊഴിക്കൽ ഉദ്ഘാടനം ചെയ്തു.സെക്രട്ടറി കെ.കെ.മഹേശൻ,യോഗം കൗൺസിലർ പി.എസ്.എൻ.ബാബു,യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ കെ.കെ.പുരുഷോത്തമൻ,വി.കെ.മോഹനദാസ് എന്നിവർ പങ്കെടുത്തു.ലോക്ക് ഡൗൺ ആരംഭിച്ചതുമുതൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി യൂണിയൻ അതിർത്തിയിൽ നീരീക്ഷണത്തിൽ കഴിഞ്ഞവരുൾപ്പെടെ നൂറുകണക്കിന് പേർക്കാണ് 34 ദിവസത്തോളം യൂണിയന്റെ നേതൃത്വത്തിൽ ഉച്ചഭക്ഷണം എത്തിച്ചു നൽകിയത്.യൂത്ത്മൂവ്മെന്റ് പ്രവർത്തകരുടെ നേതൃത്വത്തിൽ ദേശീയ പാതയിൽ ദീർഘ ദൂര വാഹനങ്ങളിലെ ഡ്രൈവർമാർക്കും സഹായികൾക്കും ഉച്ചഭക്ഷണം നൽകിയിരുന്നു.പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന പൊലീസുകാർക്കും ആരോഗ്യ പ്രവർത്തകർക്കും താലൂക്ക് ഓഫീസിലും ആവശ്യമായ മാസ്കുകൾ വിതരണം ചെയ്തു.അന്യസംസ്ഥാനങ്ങളിൽ നിന്ന് തിരികെ വന്ന് നിരീക്ഷണത്തിൽ കഴിഞ്ഞ യൂണിയൻ അതിർത്തിയലെ 106 കുടുംഅങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ നൽകി.യൂത്ത്മൂവ്മെന്റിന്റെ നേതൃത്വത്തിൽ 50 യുവകർഷകരുടെ കൂട്ടായ്മ രൂപീകരിച്ച് ഹരിതം മധുരം എന്ന പേരിൽ കാർഷിക മുന്നേറ്റത്തിനുള്ള പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പിലാക്കി വരുന്നു.