ചാരുംമൂട്: നൂറനാട് ഗ്രാമപഞ്ചായത്തിലെ സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ നടുവിലേമുറി, നെടുകുളഞ്ഞിമുറി, കിടങ്ങയം വാർഡുകളിൽ അവശത അനുഭവിക്കുന്ന കുടുംബങ്ങൾക്ക് ധാന്യ പച്ചക്കറി കിറ്റുകൾ വിതരണം ചെയിതു. കിറ്റുകളുടെ വിതരണ ഉത്‌ഘാടനം ആർഎസ്എസ് ജില്ലാ കാര്യവാഹ് മോഹൻ കുമാർ നിർവഹിച്ചു . എൻ ആർ ഐ സെൽ കൺവീനർ അശോക് ബാബു, ബിജെപി നൂറനാട് പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് അനിൽ വൃന്ദാവനം , ആർ എസ്എസ് താലൂക് ശാരീരിക് പ്രമുഖ് രാജേഷ്, യുവമോർച്ച മാവേലിക്കര മണ്ഡലം സെക്രട്ടറി വിഷ്ണു ആർ പിള്ള, യുവമോർച്ച നൂറനാട് പഞ്ചായത്ത് പ്രസിഡന്റ് സുദീപ്, അനന്തു ബാലചന്ദ്രൻ, സജീവ്, ചന്ദ്രശേഖരൻ തുടങ്ങിയവർ നേതൃത്വം നൽകി.