snake

എടത്വാ: മീൻ പിടിക്കാൻ വച്ച കൂട്ടിൽ കുടുങ്ങിയ പെരുംപാമ്പിനെ വനംവകുപ്പിന് കൈമാറി.എടത്വാ പാണ്ടങ്കരി മുപ്പത്തിനാലിൽ പാലത്തിന് സമീപം തോട്ടിൽ മീൻ പിടിക്കാനായി ഇട്ടിരുന്ന കൂട്ടിലാണ് പെരുമ്പാമ്പ് അകപ്പെട്ടത്. നാട്ടുകാർ അറിയിച്ചതു പ്രകാരം എത്തിയ പ്രജീഷ് ചക്കുളം എട്ടടിയോളം നീളമുള്ള പാമ്പിനെ പിടികൂടി റാന്നി ഫോറസ്റ്റ് ഓഫീസിന് കൈമാറുകയായിരുന്നു.