എടത്വാ: അഗതി മന്ദിരത്തിലെ അന്തേവാസികളെ ആക്രമിച്ച കടന്നലുകളെ റെസ്ക്യൂ ടീമെത്തി നശിപ്പിച്ചു. ആനപ്രമ്പാൽ ജെ.എം.എം ജൂബിലി അഗതിമന്ദിരത്തിലെ അന്തേവാസികൾക്കും സന്ദർശകർക്കും കഴ്രഞ്ഞ ദിവസം കടന്നലിന്റെ കുത്തേറ്റതിനെത്തുടർന്ന് മന്ദിരം അധികൃതർ ഫയർ ഫോഴ്‌സ്, ഫോറസ്റ്റ് എന്നിവരുടെ സഹായം തേടിയെങ്കിലും ഫലമുണ്ടായില്ല.അന്തേവാസികൾ താമസിക്കുന്ന കെട്ടിടത്തിനും, പാചകപ്പുരയോടും ചേർന്നാണ് കടന്നൽ കൂടുകൂട്ടിയിരുന്നത്.

എടത്വാ എസ്‌.ഐ സിസിൽ രാജ് വിവരമറിയിച്ചതിനെത്തുടർന്ന് എടത്വാ ഹെൽത്ത് ഇൻസ്‌പെക്ടർ ഷാജി കറുകത്ര, പ്രജീഷ് ചക്കുളം, ഗോകുൽ ചക്കുളത്തുകാവ്, സുജിത്ത്, അഭിജിത്ത് കരുണാകരൻ, അനന്ദു നെല്ലിശ്ശേരി, അനൂപ് എടത്വാ എന്നിവരുടെ നേതൃത്വത്തിലുള്ള റെസ്‌ക്യൂ ടീമെത്തി കടന്നലിനെ നശിപ്പിക്കുകയായിരുന്നു.