തുറവൂർ:വളമംഗലം സർവീസ് സഹകരണ ബാങ്കിൽ കുടുംബശ്രീ അംഗങ്ങൾക്കുള്ള " മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പ പദ്ധതി " യ്ക്ക് തുടക്കമായി.തുറവൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ, സി.ഡി. എസിനുള്ള ആദ്യവായ്പ തുകയുടെ ചെക്ക് ബാങ്ക് പ്രസിഡന്റ് എസ്. വിഷ്ണുവിൽ നിന്നും ഏറ്റുവാങ്ങി തുറവുർ പഞ്ചായത്ത് പ്രസിഡന്റ് അനിത സോമൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് ജെയിൻ ഏണസ്റ്റ്,പഞ്ചായത്ത് സെക്രട്ടറി സതീദേവി രാമൻ നായർ , ബാങ്ക് സെക്രട്ടറി ബിനീഷ്, പഞ്ചായത്തംഗങ്ങളായ കെ.ആർ.രൺഷു, എ.യു.അനീഷ്, സി.ഡി:എസ് ചെയർപേഴ്സൺ സുധർമ്മണി തുടങ്ങിയവർ പങ്കെടുത്തു.