അരൂർ:ദേശീയപാതയിൽ അരൂർ അബാദ് കോൾഡ് സ്റ്റോറേജിന് സമീപം മിനിലോറി ബൈക്കിലിടിച്ചു രണ്ട് യുവാക്കൾക്ക് പരിക്കേറ്റു. ബൈക്ക് യാത്രികരായ ചന്തിരൂർ വള്ളനാട്ട് വീട്ടിൽ സെബാസ്റ്റ്യൻ (23),ലിയോ ജോയ് (23) എന്നിവർക്കാണ് പരി ക്കേറ്റത്.ഇവരെ നെട്ടൂരിലെ സ്വകാര്യാ ശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12ന് ആയിരുന്നു അപകടം. അരൂർ പൊലീസ് കേസെടുത്തു.