പൂച്ചാക്കൽ: കാറപകടത്തിൽ പരിക്കേറ്റ് വീട്ടിൽ ചികിത്സയിലുള്ള പ്ളസ് ടു വിദ്യാർത്ഥിനി ഉളവയ്പ് അർച്ചനയെ ശ്രീകണ്ഠേശ്വരം ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂൾ മാനേജർ കെ.എൽ.അശോകൻ സന്ദർശിച്ച് ഭക്ഷ്യ കിറ്റും ധനസഹായവും നൽകി. മൂന്നു മാസം മുമ്പ്, പള്ളിവെളി കവലക്ക് കിഴക്കുഭാഗത്ത് പ്ളസ്ടു പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ നാല് വിദ്യാർത്ഥിനികളെ അമിത വേഗത്തിൽ വന്ന കാർ ഇടിച്ച് വീഴ്ത്തുകയായിരുന്നു. നാലുപേരും വീട്ടിൽ തുടർ ചികിത്സയിൽ കഴിയുകയാണ്.യോഗം ഡയറക്ടർ ബോർഡ് അംഗം വി.ശശികുമാർ ,യൂണിയൻ കൗൺസിലർ ബിജുദാസ് എന്നിവർ ഒപ്പമുണ്ടായിരുന്നു.