ചേർത്തല:എസ്.എൻ.ഡി.പി യോഗം തൈക്കൽ 519-ാം നമ്പർ ശാഖയിലെ ആർ.ശങ്കർ കുടുംബ യൂണി​റ്റിലെ മുഴുവൻ കുടുംബങ്ങൾക്കും അരിയും പച്ചക്കറികളും നാളെ വിതരണം ചെയ്യും.കൺവീനർ കെ.എസ്.ഷിബുവിന്റെ വസതിയിൽ രാവിലെ 11ന് നടക്കുന്ന ചടങ്ങിൽ ചേർത്തല യൂണിയൻ സെക്രട്ടറി വി.എൻ.ബാബു വിതരണോദ്ഘാടനം നിർവഹിക്കും.പ്രസിഡന്റ് എം.പി നമ്പ്യാർ അദ്ധ്യക്ഷത വഹിക്കും.