ആലപ്പുഴ: സി.പി.ഐ ജില്ലാ കൗൺസിൽ നടപ്പിലാക്കുന്ന മഴക്കാല പൂർവ്വ ശുചീകരണ മുന്നൊരുക്ക പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം സി.പി.ഐ. ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് നിർവഹിച്ചു. ചെട്ടികാട് സി.എച്ച്.സി യിൽ നടന്ന ചടങ്ങിൽ മണ്ഡലം സെക്രട്ടറി വി.പി.ചിദംബരൻ അദ്ധ്യക്ഷത വഹിച്ചു. അറുപതോളം ആരോഗ്യ പ്രവർത്തകരെ ജില്ലാ അസി. സെക്രട്ടറിമാരായ പി.വി.സത്യനേശൻ, ജി.കൃഷ്ണപ്രസാദ് ,സംസ്ഥാന കൗൺസിൽ അംഗം ദീപ്തി അജയകുമാർ, ജില്ലാ കൗൺസിൽ അംഗം ആർ.സുരേഷ് എന്നിവർ ചേർന്ന് ആദരിച്ചു. മണ്ഡലം സെക്രട്ടറിയേറ്റ് അംഗം പി.ജി.രാധാകൃഷ്ണൻ, മണ്ഡലം കമ്മറ്റി അംഗം കലമോൾ, ലോക്കൽ സെക്രട്ടറിമാരായ കെ.എക്‌സ്.ആന്റപ്പൻ, പി.ആർ.രതീഷ് എന്നിവരും പങ്കെടുത്തു.