ആലപ്പുഴ: കൊവിഡിനെ തുടർന്ന് വിദേശത്ത് നിന്ന് മടങ്ങി വരുന്ന പ്രവാസികൾക്ക് ആവശ്യമായ സഹായങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെ പഞ്ചായത്ത്, മേഖല അടിസ്ഥാനത്തിൽ റിലീഫ് കമ്മിറ്റികൾ രൂപീകരിക്കാൻ കേരള പ്രവാസി സംഘം ജില്ലാ എക്‌സിക്യുട്ടീവ് യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് പി.ടി.മഹേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എൻ.മോഹൻകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. കെ.കെ.രാജേന്ദ്രൻ, ഷാജി അറഫാ, ഇല്ലിച്ചിറ അജയകുമാർ, റഷീദ് മാന്നാർ എന്നിവർ സംസാരിച്ചു.