vxnb

ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം ചേപ്പാട് യൂണിയനിലെ ധനസഹായത്തിന്റെ ചിങ്ങോലി മേഖലാതല വിതരണോദ്ഘാടനം യൂണിയൻ കൗൺസിലർ പി.എൻ. അനിൽകുമാർ നിർവ്വഹിച്ചു. യൂണിയനിലെ 52 ശാഖാ യോഗങ്ങളിലെ കിടപ്പുരോഗികൾ, അവയവമാറ്റ ശസ്ത്രക്രിയ നടത്തിയവർ, മറ്റു ഗുരുതരമായ രോഗബാധിതർ തുടങ്ങിയവർക്കാണ് ധനസഹായം നൽകുന്നത്. യൂണിയൻ യൂത്ത്മൂവ്മെന്റ് സെക്രട്ടറി ജിതിൻ ചന്ദ്രൻ, ചിങ്ങോലി 2585-ാം ശാഖ യോഗം പ്രസിഡന്റ് കാർത്തികേയൻ, സെക്രട്ടറി രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.