ഹരിപ്പാട്: സ്വന്തം അദ്ധ്വാനത്തിലൂടെ കണ്ടെത്തുന്ന പണം സാമൂഹ്യ പ്രവർത്തനത്തിന് വിനിയോഗിക്കുകയാണ് ഹരിപ്പാട്ടെ യൂത്ത് കോൺഗ്രസുകാർ. നാട്ടിലെ കിണറുകൾ വൃത്തിയാക്കി ലഭിക്കുന്ന തുകയ്ക്ക് ഡയാലിസിസ് കിറ്റുകൾ നൽകി പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. ഡി..സി.സി പ്രസിഡന്റ് എം.ലിജു ആദ്യ ഡയാലിസിസ് കിറ്റ് കോൺഗ്രസ് ആറാട്ടുപുഴ മണ്ഡലം പ്രസിഡന്റ് രാജേഷ് കുട്ടന് നൽകി. യൂത്ത് കോൺഗ്രസ് മുൻ ജില്ല പ്രസിഡന്റ് എസ്. ദീപു, നിയോജക മണ്ഡലം പ്രസിഡന്റ് കെ.എസ്. ഹരികൃഷ്ണൻ, സംസ്ഥാന ജനറൽ സെക്രട്ടറി എം.പി. പ്രവീൺ, അബ്ബാദ് ലുത്ഫി, നിധീഷ് പള്ളിപ്പാടൻ, അമ്പാടി, ഷാനിൽ സാജൻ, ഗോകുൽനാഥ്, മനു നങ്ങ്യാർകുളങ്ങര, വൈശാഖ് പൊന്മുടി എന്നിവർ നേതൃത്വം നൽകി.