ഹരിപ്പാട്: മുതുകുളം 731-ാം നമ്പർ സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ 20,000 രൂപയുടെ കൊവിഡ് കെയർ വായ്പ 'ഗ്രാമലക്ഷ്മി' സ്വയം സഹായസംഘങ്ങൾക്കു വിതരണം ചെയ്തു തുടങ്ങി. രണ്ടായിരത്തിൽപ്പരം കുടുംബാംഗങ്ങൾക്ക് ബാങ്ക് ഫണ്ട് ഉപയോഗിച്ചു നാലു കോടിയിൽപ്പരം രൂപയാണ് വിതരണം ചെയ്യുന്നത്. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ അംഗങ്ങളുടെ ദേശസാത്കൃത, പൊതുമേഖലാ ബാങ്കുകളിലെ അക്കൗണ്ടുകൾ വഴിയാണ് വായ്പ വിതരണം ചെയ്യുന്നതെന്ന് പ്രസിഡന്റ്‌ ബി. വേലായുധൻ തമ്പി അറിയിച്ചു.