ആലപ്പുഴ: കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 1128 പേർ. കഴിഞ്ഞ ദിവസം 682 പേർ നിരീക്ഷണത്തിൽ ഉണ്ടായിരുന്നിടത്ത് ഇന്നലെ ഇരട്ടിയോളം പേരുടെ വർദ്ധനവാണ് ഉണ്ടായത്.

ആശുപത്രികളിൽ ആറു പേരാണ് നിരീക്ഷണത്തിലുള്ളത്. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും കായംകുളം ഗവ. ആശുപത്രിയിലും ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും രണ്ടു പേർ വീതം നിരീക്ഷണത്തിലുണ്ട്. 440 പേർക്കാണ് ഇന്നലെ ഹോം ക്വാറന്റൈൻ നിർദ്ദേശിച്ചത്. ഇന്നലെ ഫലമറിഞ്ഞ 31സാമ്പിളുകളും നെഗറ്റീവ് ആണ്.