അമ്പലപ്പുഴ:സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ മന്ത്രിമാർ ശമ്പളം വാങ്ങുന്നത് അവസാനിപ്പിക്കണമെന്ന് യു.ഡി.എഫ് ബ്ലോക്ക് പാർലമെന്ററി പാർട്ടി യോഗം ആവശ്യപ്പെട്ടു. പഞ്ചായത്ത് അംഗത്തിന്റെ ഓണറേറിയമായ 7000 രൂപയിൽ 25 ശതമാനം കട്ട് ചെയ്യുന്ന സാഹചര്യത്തിൽ മന്ത്രിയുടെ ശമ്പളത്തിൽ നിന്ന് 30 ശതമാനം മാത്രം കട്ട് ചെയ്യുന്നത് ന്യായമല്ലെന്നും പാർലമെന്ററി പാർട്ടിയോഗം അഭിപ്രായപ്പെട്ടു. പി.സാബു അദ്ധ്യക്ഷത വഹിച്ചു. ബിന്ദു ബൈജു, യു .എം. കബീർ, രാജേശ്വരി കൃഷ്ണൻ, റോസ് ദലീമ തുടങ്ങിയവർ സംസാരിച്ചു.