ആലപ്പുഴ: ലോക്ക് ഡൗണിൽ അവശത അനുഭവിക്കുന്ന പരമ്പരാഗത തൊഴിലാളികൾക്ക് പ്രത്യേക പാക്കേജ് അനുവദിക്കുക, പരമ്പരാഗത തൊഴിലാളികളോടുള്ള അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഒ.ബി.സി മോർച്ച ജില്ലാ കമ്മിറ്റി ഒൻപത് നിയോജക മണ്ഡലങ്ങളിലും ജില്ലാ കേന്ദ്രങ്ങളിലും നിൽപ്പ് സമരം നടത്താൻ തീരുമാനിച്ചു. 11 ന് രാവിലെ 10ന് കളക്ടറേറ്റിന് മുന്നിൽ നടക്കുന്ന സമരം ബി.ജെ.പി ജില്ലാ അദ്ധ്യക്ഷൻ എം.വി. ഗോപകുമാർ ഉദ്ഘാടനം ചെയ്യുമെന്ന് ഒ.ബി.സി മോർച്ച ജില്ലാ പ്രസിഡന്റ് കെ.പ്രദീപ് അറിയിച്ചു.