ആലപ്പുഴ: സംസ്ഥാനത്ത് 12 ലക്ഷത്തിൽപരം വ്യാപാരികളുടെ നേതാവും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റും മുതിർന്ന പൗരനുമായ ടി.നസിറുദ്ദീൻ സ്വന്തം വ്യാപാര സ്ഥാപനം തുറക്കാൻ എത്തിയപ്പോൾ കോഴിക്കോട് സിറ്റി പൊലീസ് അദ്ദേഹത്തോട് അപമര്യാദയായി സംസാരിക്കുകയും തള്ളിവീഴ്ത്താൻ ശ്രമിക്കുകയും ചെയ്തത് പ്രതിഷേധാർഹമാണെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്‌സര പറഞ്ഞു. ഒരു വിഭാഗം വ്യാപാരികളെ കട തുറക്കാൻ അനുവദിക്കാതെ ബുദ്ധിമുട്ടിക്കുന്ന നടപടിക്കെതിരെ കോഴിക്കോട്ട് സ്വന്തം സ്ഥാപനം തുറന്ന് പ്രതിഷേധിക്കാനാണ് സംസ്ഥാന പ്രസിഡന്റ് എത്തിയത്. നിയമ ലംഘനമുണ്ടായാൽ നിയമപരമായ നടപടികൾ സ്വീകരിക്കുന്നതിനു പകരം കൈയേറ്റത്തിനാണ് പൊലീസ് മുതിർന്നത്. കുറ്റക്കാരനായ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ സംസ്ഥാന വ്യാപകമായി

പ്രതിഷേധം സംഘിപ്പിക്കുമെന്നും രാജു അപ്സര വ്യക്തമാക്കി.