ചാരുംമൂട്: താമരക്കുളം ഗ്രാമപഞ്ചായത്ത് ഓഫീസിലെ കെ. കരുണാകരൻ സ്മാരക ഗ്രന്ഥശാലയുടെ പേര് നീക്കം ചെയ്തതിൽ പ്രതിഷേധം.
കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് പണികഴിപ്പിച്ച് അന്നത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്ത പഞ്ചായത്ത് കെട്ടിടത്തിന്റെ ഒന്നാം നിലയിൽ പ്രവർത്തിച്ചുവന്ന ഗ്രന്ഥശാല പൂട്ടുകയും പ്രധാന ബോർഡിലും ഗ്രന്ഥശാല ഹാളിന്റെ പുറത്തും പേരെഴുതി വെച്ചിരുന്ന ഭാഗം പെയിന്റ് ചെയ്തു മായ്ക്കുകയും ചെയ്തതിലാണ് കോൺഗ്രസ് പ്രതിഷേധം. സി.പി.എം നേതൃത്വത്തിലുള്ള ഭരണസമിതിക്ക് പഞ്ചായത്ത് സെക്രട്ടറി സഹായം ചെയ്യുകയാണെന്നും താമരക്കുളം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി.ബി. ഹരികുമാർ,
ജി. വേണു, ടി. മന്മഥൻ, പി. രഘു എന്നിവർ ആരോപിച്ചു.