ആലപ്പുഴ: അരൂരിൽ അനുഭവപ്പെടുന്ന കുടിവെള്ളക്ഷാമത്തിന് പരിഹാരം ഉണ്ടാകാത്തതിൽ പ്രതിഷേധിച്ച് നാളെ
രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ചേർത്തല വാട്ടർ അതോറിട്ടി ഓഫീസിനു മുമ്പിൽ സൂചന സമരം സംഘടിപ്പിക്കുമെന്നു ഷാനിമോൾ ഉസ്മാൻ എം.എൽ.എ അറിയിച്ചു. കടുത്ത വേനലിൽ ജലക്ഷാമം നേരിടുന്ന സമയത്തും അരൂർ നിയോജക മണ്ഡലത്തിൽ വാട്ടർ അതോറിട്ടിയുടെ കടുത്ത അനാസ്ഥ കാരണം പതിവായി കുടിവെള്ള വിതരണം മുടങ്ങുന്നു. ഇത് ജലവിഭവ വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. കളക്ടറേറ്റിൽ മന്ത്രിയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ മറവൻതുരുത്തിൽ നിന്നു വെള്ളം എത്തുന്നതിനുള്ള സാങ്കേതിക തടസവും ആ ഭാഗത്തെ പൈപ്പുകളുമായി ബന്ധപ്പെട്ട പ്രശ്‌നവുമാണ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടിയത്. പിന്നീട് ജലവിതരണം കുറച്ചു നാളത്തേക്ക് വലിയ പരാതികളില്ലാതെ നടന്നെങ്കിലും ലോക്ക് ഡൗൺ കാലഘട്ടത്തിൽ അരൂർ മണ്ഡലത്തിൽ ജലക്ഷാമം രൂക്ഷമായ അവസ്ഥയിലാണ്. പാതിരാത്രിവരെ കാത്തിരുന്നാലും ഒരു തുള്ളി പോലും ലഭിക്കാതെ ജനങ്ങൾ നിരാശയോടെ മടങ്ങുന്നു. ജില്ലയിലെ സമീപ മണ്ഡലങ്ങളിലെല്ലാം കുടിവെള്ളം സുലഭമായി എത്തുമ്പോഴാണ് അരൂരിൽ മാത്രം വിവേചനം. ജനങ്ങൾക്ക് ശുദ്ധമായ ജലം ലഭ്യമല്ലാത്ത അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. നാളെ