ചാരുംമൂട്: ബൈക്കിൽ കടത്തിക്കൊണ്ടു വന്ന പത്ത് ലിറ്റർ ചാരായവുമായി വള്ളികുന്നം കന്നിമേൽ ഷെജീർ മൻസിലിൽ ഷെജീറിനെ നൂറനാട് എക്‌സെസ് സംഘം അറസ്റ്റ് ചെയ്തു. ബൈക്കും കസ്റ്റഡിയിൽ എടുത്തു. നൂറനാട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ഇ.ആർ. ഗിരീഷ് കുമാർ, പ്രിവന്റീവ് ഓഫീസർമാരായ അബ്ദുൾ ഷുക്കൂർ, സദാനന്ദൻ, സി.ഇ.ഒമാരായ രാജീവ്, ശ്യാംജി, സിനുലാൽ, രാകേഷ് കൃഷ്ണൻ, അശോകൻ , വരുൺ ദേവ്, അനു എന്നിവർ റെയ്ഡിന് നേതൃത്വം നൽകി.