ചേർത്തല:കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന മുഹമ്മയിലെ പൊലീസ് സേനാംഗങ്ങൾക്ക് ആദരമർപ്പിച്ച് അരങ്ങിന്റെ പ്രവർത്തകർ. ജില്ലാപൊലീസ് മേധാവി ജയിംസ് ജോസഫ് മുഹമ്മ എസ്.ഐ ശ്യാംകുമാറിന് അരങ്ങിന്റെ ഉപഹാരം സമ്മാനിച്ചു. ഷാജി ഇല്ലത്ത് രചിച്ച് ആലപ്പി ഋഷികേശ് സംഗീത സംവിധാനം നിർവഹിച്ച സ്‌നേഹസന്ദേശ ഗാനം ചടങ്ങിന്റെ മാറ്റ് കൂട്ടി. ടി.ആർ. സുധീർ രാഘവൻ,ജോസി ജോസഫ്, മുഹമ്മ മുരളി,സവിനയൻ,സി.പി.ഷാജി,ടോമിച്ചൻ കണ്ണേയിൽ എന്നിവർ പങ്കെടുത്തു.