ചേർത്തല: റെഡ് ക്രോസ് ദിനാഘോഷത്തിന്റെ ഭാഗമായി ഇന്ത്യൻ റെഡ്‌ക്രോസ് സൊസൈറ്റി ചേർത്തല സബ് ഡിസ്ട്രിക്ട് ബ്രാഞ്ച് കമ്മിറ്റി പള്ളിത്തോട് മരിയ സദൻ സ്ത്രീ അഭയകേന്ദ്രത്തിലെ അന്തേവാസികൾക്ക് പോഷകാഹാരങ്ങളും പലചരക്ക് സാധനങ്ങളും വിതരണം ചെയ്തു. റെഡ് ക്രോസ് ജില്ലാ മാനേജിംഗ് കമ്മിറ്റി അംഗം എസ്.രാധാകൃഷ്ണൻ വിതരണോദ്ഘാടനം നിർവഹിച്ചു.മാസ്‌കുകൾ താലൂക്ക് ചെയർമാൻ പി.പി.രാജേന്ദ്രൻ വിതരണം ചെയ്തു. സനീഷ് പായ്ക്കാട് മുഖ്യാതിഥിയായി. വൈസ് ചെയർമാൻ സുരേഷ് മാമ്പറമ്പിൽ, സെക്രട്ടറി വി.എക്‌സ്.ബിനു മോൻ,ജോയിന്റ് സെക്രട്ടറി വി.എക്‌സ്.ബിജുമോൻ,ട്രഷറർ ഫെഡറിക് ഓസാന,മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ എം.ജി.ഭാർഗവൻ, അൻജിത്ത് സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു.