മാവേലിക്കര: ജോലിക്കിടെ കെട്ടിടത്തിന് മുകളിൽ നിന്നു വീണ് തലയ്ക്കു പരിക്കേറ്റ് ചികിത്സയിലായിരുന്ന അന്യസംസ്ഥാന തൊഴിലാളി മരിച്ചു. പശ്ചിമബംഗാൾ മാൾഡ ജില്ലയിൽ കതുംബ്ഗഞ്ച് താലൂക്കിൽ ജാഫർ അലിയുടെ മകൻ മനിറുൾ ഹഖ് (33) ആണ് മരിച്ചത്. മേയ് ഒന്നിന് രാവിലെ പത്തോടെ തഴക്കര ഇറവങ്കരയിലായിരുന്നു അപകടം. നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് വെള്ളം ഒഴിക്കുന്നതിനിടെ കാൽവഴുതി മതിലിലേക്കു വീണാണ് പരിക്കേറ്റത്.