മാവേലിക്കര: ലോക്ക് ഡൗൺ കാലത്തെ വൈദ്യുതി ചാർജ് യൂണിറ്റിന് 5 രൂപയായി സ്ലാബ് പുന:ക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ചെന്നിത്തല കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസിന് മുന്നിൽചെന്നിത്തല യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രതിഷേധ യോഗം നടത്തി. യൂത്ത്കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ലിജ ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു. അശ്വതി സൂസൻ ഷാജി അദ്ധ്യക്ഷ്യയായി. രൻജി റോസ് ലിൻ ജോൺ, നിഷാ മാത്യു, പഞ്ചായത്ത് അംഗം ബിനു സി.വർഗ്ഗീസ്, സേവാദൾ ചെന്നിത്തല മണ്ഡലം പ്രസിഡന്റ് ഷിബു ഒറ്റത്തെങ്ങിൽ, ലിനു ചാണ്ടി എന്നിവർ പങ്കെടുത്തു.