photo

ചേർത്തല:തിരുനെല്ലൂർ സർവീസ് സഹകരണബാങ്കിന്റെ നേതൃത്വത്തിൽ കൊവിഡ് 19ന്റെ ഭാഗമായി സർക്കാർ നിർദ്ദേശ പ്രകാരം കുടുംബശ്രീ യൂണിറ്റിലെ അംഗങ്ങൾക്കായി നടപ്പാക്കുന്ന പലിശ രഹിത വായ്പ പദ്ധതിയുടെയും നബാർഡുമായി സഹകരിച്ച് നടപ്പാക്കുന്ന കാർഷിക വായ്പയുടെയും ഉദ്ഘാടനം ഫിഷറീസ് സർവകലാശാല സിൻഡിക്കേറ്റ് അംഗം മനു സി.പുളിക്കൽ നിർവഹിച്ചു.ബാങ്ക് പ്രസിഡന്റ് ഡി.വി.വിമൽദേവ് അദ്ധ്യക്ഷനായി.പഞ്ചായത്ത് പ്രസിഡന്റ് പി.ആർ.ഹരിക്കുട്ടൻ,സി.ഡി.എസ് ചെയർപേഴ്സൺ വിജി രതീഷ്,ബാങ്ക് സെക്രട്ടറി പി.ജിജിമോൾ,ഡയറക്ടർ ബോർഡ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.